കോഴിക്കോട്: സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ലൈബ്രേറിയനും യൂറോ കിഡ്സ് സ്കൂളിലെ മുൻ പ്രിൻസിപ്പലുമായിരുന്ന പുഷ്പ ആൻഡ്രൂസ് (76) സെന്റ് വിൻസെന്റ് കോളനിയിലെ ജയരാജ് വില്ലയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സിഡ്നി ആൻഡ്രൂസ്. മക്കൾ: മാനിനി മൂർക്കോത്ത് (ബഹ്റൈൻ), സിദ്ധാർഥ ആൻഡ്രൂസ്. മരുമകൻ: അഭിലാഷ് മൂർക്കോത്ത് (ബഹ്റൈൻ). പരേതരായ മൂത്തടത്ത് ഗോപാലന്റെയും പള്ളേരി ജയലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: ഗീത അജയൻ, രേഖ ഹിരോഷ്, പരേതരായ ശോഭ രവീന്ദ്രൻ, ആഷ പൂർണനന്ദ്. സംസ്കാരം വസതിയിലെ ശുശ്രൂഷക്കുശേഷം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.