പാനൂർ: കടവത്തൂർ എലിത്തോട് പാലത്തിന് സമീപം പള്ളിയിൽ അബൂബക്കർ മാസ്റ്റർ (72) നിര്യാതനായി (മുൻ അധ്യാപകൻ കടവത്തൂർ നുസ്റത്തുൽ ഇസ് ലാം അറബിക് കോളജ്). പരേതരായ പള്ളിയിൽ കുട്ട്യാലിയുടെയും കൊയമ്പ്രത്ത് ആയിശയുടെയും മകനാണ്. ഭാര്യ: പരേതയായ കണ്ണോളിക്കുണ്ടിൽ ആമിയ. മക്കൾ: സഹീർ, മുഹമ്മദ് സാബിർ (സെക്രട്ടറി കടവത്തൂർ ടൗൺ മുസ്ലിം ലീഗ്), സമീറ, സഫീറ (അധ്യാപിക, വാണിമേൽ യു.പി സ്കൂൾ), സനീറ. മരുമക്കൾ: യു.പി. മുഹമ്മദ്, ടി.പി. മുഹമ്മദ് റഫീഖ് (അധ്യാപകൻ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്ങത്തൂർ), അസ്മ, അഡ്വ. ഷഫീന. സഹോദരങ്ങൾ: കുഞ്ഞിത്തറുവയ്, പരേതനായ കുഞ്ഞബ്ദുല്ല. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച ഒമ്പതിന് കടവത്തൂർ ഇരഞ്ഞീൻ കീഴിൽ മസ്ജിദുൽ അൻസാറിൽ.