ഇരിട്ടി: ഫോറൻസിക്, ഐഡൻറിറ്റി സിനിമകളുടെ സംവിധായകൻ അഖിൽ പോളിന്റെ അമ്മ ഇരിട്ടി പെരുമ്പറമ്പ് സ്കൂളിന് സമീപം ലില്ലിക്കുട്ടി പോൾ (66) നിര്യാതയായി. അറക്കൽ കുടുബാംഗമാണ്. പെരുമണ്ണ് ശ്രീനാരായണ വിലാസം എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: പോൾ പൈക്കാട്ട്. മകൾ: അനുഷ പോൾ. മരുമക്കൾ: നിതിൻ സെബാസ്റ്റ്യൻ, ഡോ. ബെസ്റ്റി പോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഇരിട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.