തളിപ്പറമ്പ: ചിറവക്ക് ശക്തിനികേതിലെ എൻ. നീലകണ്ഠൻ (78) എറണാകുളത്ത് നിര്യാതനായി. തളിപ്പറമ്പിന്റെ ശിൽപി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യരുടെ (കമ്പനി സ്വാമി) മകൻ എൻ. നാരായണ അയ്യരുടെ മകനാണ്. 40 വർഷത്തോളം വിജയബാങ്കിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമഠം പ്രസിഡന്റും പെരുഞ്ചെല്ലൂർ സംഗീതസഭ ട്രസ്റ്റിയുമാണ്. മാതാവ്: പരേതയായ രാജലക്ഷ്മി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: രാജലക്ഷ്മി, ശങ്കരനാരായണൻ, രേഖ. മരുമക്കൾ: ശങ്കർ, ദീപ, കുമാർ.