കാഞ്ഞിരോട്: മായൻമുക്ക് റംലത്ത് മൻസിലിൽ താമസിക്കുന്ന പി.സി. മൂസ ഹാജി (71)നിര്യാതനായി. മായൻമുക്കിലെ ദീർഘകാല വ്യാപാരിയും പി.സി സ്റ്റോർ ഉടമയുമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കുടുക്കിമൊട്ട യൂനിറ്റ് മെംബറും മുസ്ലിം ലീഗ് സജീവപ്രവർത്തകനുമാണ്. ഭാര്യ: റംലത്ത്. സഹോദരങ്ങൾ: പി.സി. ചൊക്രാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, കൂടാളി ഹൈസ്കൂൾ), മൊയ്തീൻ (അഞ്ചരക്കണ്ടി), പരേതരായ അഹമ്മദ്, കലന്തൻ (ഇരുവരും മായൻമുക്ക്). ആദരസൂചകമായി ചൊവ്വാഴ്ച രാവിലെ 11 വരെ മായൻമുക്കിലും കുടുക്കിമൊട്ടയിലും ഹർത്താൽ ആചരിക്കും.