കണ്ണൂര്‍ സിറ്റി: അഞ്ചുകണ്ടി റൈസ് മില്ലിന് സമീപം ചെമ്മന്‍ ഇ ഫാര്‍സില്‍ താമസിക്കുന്ന പി.പി. അഷ്റഫ് ഉമ്മറിയ (63) നിര്യാതനായി. പരേതരായ പള്ളിമൂപ്പന്‍ ഉമ്മര്കുഞ്ഞിയുടെയും പി.പി. നഫീസയുടെയും മകനാണ്. ഭാര്യ: കാടാങ്കണ്ടി ഫര്‍സാന. മക്കള്‍: ഫര്‍ഹ, അഫ്റ, റഫ്ഹ. മരുമക്കള്‍: മുര്‍ഷിദ്, സറീഷ്, ഫര്ഹാന് (മൂവരും യു.എ.ഇ). സഹോദരങ്ങള്‍: റഷീദ, ബഷീദ, അഫ്സല്, പരേതരായ മുഹമ്മദ് ഹനീഫ, ഹാരിഫ്, ഹാഷിഫ്. ഖബറടക്കം ചൊവ്വാഴ്ച സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.