കൊടുവള്ളി: വാവാട് എരഞ്ഞോണ എട്ടാംകണ്ടത്തിൽ സൈതലവി കോയ തങ്ങൾ (53) നിര്യാതനായി. ഐ.സി.എഫ് കുവൈത്ത് നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ്, കുവൈത്ത് മർകസ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. പിതാവ്: പരേതനായ പൂക്കുഞ്ഞി കോയ തങ്ങൾ. മാതാവ്: പരേതയായ മുത്തു ബീവി. ഭാര്യ: റംല ബീവി. മകൻ: സയ്യിദ് ശമ്മാസ്. സഹോദരങ്ങൾ: ഫസൽ ആറ്റക്കോയ തങ്ങൾ, മുല്ലക്കോയ തങ്ങൾ, മഷ്ഹൂർ തങ്ങൾ, സൗദ ബീവി, റഹ്മത്ത് ബീവി, ഹഫ്സത്ത് ബീവി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എരഞ്ഞോണ മസ്ജിദിലും 9.30ന് വാവാട് സെന്റർ ജുമാ മസ്ജിദിലും.