തൃശൂർ: കെ.കെ. മേനോൻ ബസ് സർവിസ് ഉടമ എ. വിദ്യാസാഗർ മേനോന്റെ ഭാര്യയും ജില്ല ആശുപത്രി, തൃശൂർ സരോജ നഴ്സിങ് ഹോം, സഹകരണ ആശുപത്രി, ഡോ. റോസമ്മ നഴ്സിങ് ഹോം തുടങ്ങിയ ആശുപത്രികളിലെ സീനിയർ ഗൈനക്കോളജിസ്റ്റുമായിരുന്ന തൃക്കുമാരകുടം ഗ്രീൻ കോട്ടേജിൽ ഡോ. കെ. രമണി (84) നിര്യാതയായി.
പുതുക്കാട് കുറുമാലി പരേതരായ കൈപ്പിള്ളിൽ കൃഷ്ണ മേനോന്റെയും കണ്ടായത്ത് അമ്മിണി അമ്മയുടെയും മകളാണ്. മക്കൾ: ബിന്ദു, രശ്മി, സന്ധ്യ.
മരുമക്കൾ: ഡോ. ബാബു വാസുദേവ് (മോഡേൺ ഹോസ്പിറ്റൽ, കൂറ്റനാട്), ഡോ. ഗോപകുമാർ (അമല ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ, തൃശൂർ), സനികുമാർ (സിംഗപ്പൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പാറമേക്കാവ് ദേവസ്വം ശാന്തിഘട്ടിൽ.