ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കളരിക്കൽ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി (99) നിര്യാതയായി. തൊടുപുഴ പടിഞ്ഞാറേടത്ത് (കോളപ്ര) കുടുംബാംഗമാണ്. മക്കൾ: മേരി, തെയ്യാമ്മ, ഫ്രാൻസീസ് (വിമുക്തഭടൻ), സ്കറിയ, സിസ്റ്റർ ലിസമ്മ (സെന്റ് ആൻസ് കോൺവെന്റ്, ഏലൂരു), വിത്സൺ, സിസിലി. മരുമക്കൾ: മാണി അരീപ്പറമ്പിൽ (വിലങ്ങാട്), ഐപ്പ് വാലൻകണ്ടത്തിൽ (പേരാവൂർ), റാണി മാനാടൻ (ആയൂർ), ആനീസ് മഞ്ചുപ്പള്ളിൽ (ചുങ്കക്കുന്ന്), റീന ചിറക്കപ്പുരയിടത്തിൽ (മണിക്കടവ്), റോയി കുംബ്ലാനിക്കൽ (പെരുവണ്ണാംമൂഴി), പരേതയായ വിൻസി കണംകൊമ്പിൽ (ചെമ്പേരി). സംസ്കാരം ബുധനാഴ്ച മൂന്നിന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.