ഏഴിലോട്: കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ ചായക്കട ഉടമ മൂലക്കാരൻ കരുണാകരൻ (70) മല്ലിയോട്ട് നിര്യാതനായി. ഭാര്യ: പട്ടുവക്കാരത്തി വത്സല. പരേതരായ കൂടച്ചീരെ കണ്ണന്റെയും മൂലക്കാരത്തി കുഞ്ഞാതിയുടേയും മകനാണ്. മക്കൾ: സൗമ്യ, രമ്യ (അധ്യാപിക, ജി.ഡബ്ല്യു.യു.പി സ്കൂൾ, കൊടക്കാട്), നിമ്മ്യ. മരുമക്കൾ: സജേഷ് (വെൽഡർ, കോട്ടക്കുന്ന്), ധനേഷ് (മാണിയാട്ട്, ഇന്ത്യൻ ആർമി), ഷൗജിത്ത് (ഇളമ്പച്ചി, ഇറ്റലി). സഹോദരങ്ങൾ: ചന്ദ്രൻ (ഇലക്ട്രീഷ്യൻ), പരേതരായ ബാലകൃഷ്ണൻ (ഏഴിലോട്), ലക്ഷ്മണൻ, വേണുഗോപാലൻ (ഇരുവരും മല്ലിയോട്ട്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മല്ലിയോട്ട് ദേവസ്വം ശ്മശാനത്തിൽ.