ഇരിക്കൂർ: മുൻ പടിയൂർ കല്യാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായിരുന്ന ബ്ലാത്തൂരിലെ കെ.പി. ഗോവിന്ദൻ (81) നിര്യാതനായി. ബ്ലാത്തൂർ മൂത്തേടം ദേവസ്വം ഭാരവാഹിയും സി.പി.എം കുലുങ്ങാട് ബ്രാഞ്ച് അംഗവും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇരിക്കൂർ മേഖല ട്രഷററുമാണ്. ഭാര്യ: സാവിത്രി. മക്കൾ: പി.വി. ദിനേശ് കുമാർ (ലോട്ടസ് മെഡിക്കൽസ് ഇരിക്കൂർ), അഡ്വ. പി.വി. സതീഷ് കുമാർ (തളിപ്പറമ്പ കോടതി), സരിത. മരുമക്കൾ: രമ്യ, ഹേമമാലിനി, കെ.പി. രാജീവൻ (സർക്കിൾ ഇൻസ്പെക്ടർ കെ.എ.പി അരീക്കോട്). സഹോദരങ്ങൾ: ദേവകി, നാരായണൻ, യശോദ, പത്മനാഭൻ, കൃഷ്ണൻ, രവീന്ദ്രൻ പരേതനായ ഗോപാലൻ.