തലശ്ശേരി: ജില്ല കോടതിക്ക് സമീപം ദാറുൽ അമനിൽ പരേതനായ സി.കെ.പി. ചെറിയ കാദർകുട്ടി കേയിയുടെ ഭാര്യ ടി.എം. മറിയു (84) നിര്യാതയായി. പരേതരായ കേയീസ് കാദർകുട്ടി കേയിയുടെയും ടി.എം. ഉമ്മാച്ചുവിന്റെയും മകളാണ്. മക്കൾ: ടി.എം. ഹാരിസ് (സൗദി), നിസാർ, ആയിഷ, അലവി, പരേതയായ ബീച്ചു (ബീയ്യ). മരുമക്കൾ: മൂസ കേയി, മുസ്തഫ (അൽഐൻ), റിസാന, സുലൈഖ, ഷർമിന. സഹോദരങ്ങൾ: പരേതരായ ബീബി, ബാബു കേയീസ്, മഹമൂദ്, നബീസു, ഹാഷിം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.