തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പട്ടാണി വിജയൻ (72) നിര്യാതനായി. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ്, തളിപ്പറമ്പ് ഭഗവതി ക്ഷേത്രം സെക്രട്ടറി, ആർ.എസ്.എസ് പൂക്കോത്ത് തെരു ശാഖ മുഖ്യ ശിക്ഷക്, ബി.ജെ.പി പൂക്കോത്ത് തെരു ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ പട്ടാണി കൃഷ്ണന്റെയും ആലിങ്കീൽ കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: സുമതി (മേപ്പയിൽ തെരു, വടകര). മക്കൾ: സായൂജ് (എൻജിനീയർ, ദുബൈ), മഞ്ജു (അഴീക്കോട്). മരുമക്കൾ: നീനു (വടകര), സിഷാന്ത് അഴീക്കോട് തെരു (പ്രവാസി). സഹോദരി: പരേതയായ ചന്ദ്രമതി (ശാന്ത). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.