തലശ്ശേരി: കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് വിരമിച്ച തലശ്ശേരി തിരുവങ്ങാട് ഉക്കണ്ടൻ പീടിക കൈവല്യം വീട്ടിൽ ടി.വി.ജി. നായർ (ഗോവിന്ദൻ നായർ -93) നിര്യാതനായി. പരേതരായ ഇ. ഗോപാലൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. 20 വർഷക്കാലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചിരുന്നു.ഏഴിമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, കടവത്തൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തലശ്ശേരി ടി.വി സുകുമാരൻ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവങ്ങാട് ശ്രിരാമ സേവാസമിതി പ്രസിഡന്റ്, എൽഡേഴ്സ് ഫോറം പ്രസിഡന്റ്, തലശ്ശേരി തിയോസഫിക്കൽ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.തലശ്ശേരി എൻ.എസ്.എസ് കരയോഗം രക്ഷാധികാരിയായിരുന്നു. ഭാര്യ: കൊറ്റ്യത്ത് വീട്ടിൽ ലളിത (ദത്ത). മക്കൾ: ജി.കെ. സതീഷ് (റിട്ട.ഡയറക്ടർ, ഐ.ഡി.സി), ഡോ. ബി.കെ. സുജാത (ഡെന്റൽ സർജൻ, തലശ്ശേരി).
മരുമക്കൾ: ഡോ. പി.കെ. മോഹനൻ (തലശ്ശേരി), പത്മിനി സതീഷ്. സഹോദരങ്ങൾ: ഡോ. ടി.വി. രാധ (തലശ്ശേരി), പരേതയായ ലക്ഷ്മിക്കുട്ടി അമ്മ (പിണറായി), ടി.വി. പുരുഷോത്തമൻ (റിട്ട. പി.ജി.ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്തക്കൽ), സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് കണ്ടിക്കൽ എൻ.എസ്.എസ് കരയോഗം ശ്മശാനത്തിൽ.