ഉരുവച്ചാൽ: ഓർത്തോ സർജൻ ഡോ. കെ.വി. സുനിൽ കുമാർ (56) എറണാകുളത്ത് ചികിത്സയിലിരിക്കെ നിര്യാതനായി. എറണാകുളം, ചാലക്കുടി, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മേറ്റടി സംഗീതയിൽ കെ.ആർ. ഗോവിന്ദൻ -കെ.വി. ദേവയാനി എന്നിവരുടെ മകനാണ്. ഭാര്യമാർ: ബിന്ദു (ഒറ്റപ്പാലം), പരേതയായ ഡോ. സുധ (കൊല്ലം). മകൾ: അപൂർവ സുനിൽ (വയനാട് മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: അനിൽ കുമാർ (എൻജിനീയർ, ബംഗളൂരു), ഡോ. സലിൽ കുമാർ (യു.കെ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മട്ടന്നൂർ നഗരസഭയുടെ പൊറോറ നിദ്രാലയത്തിൽ.