തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ മാതാവ് മണക്കാട് ചിത്രാനഗർ ഹൗസ് നമ്പർ എട്ട് രാജകൃഷ്ണയിൽ വി. രാജമ്മാൾ (84) നിര്യാതയായി. വിദ്യാഭ്യാസ വകുപ്പ് റിട്ട. എ.പി.എഫ്.ഒയാണ്. ഭർത്താവ്: പരേതനായ ആർ. മുത്തുകൃഷ്ണൻ. മറ്റ് മക്കൾ: ഷൈല ശേഖർ (എം.ഡി കോയമ്പത്തൂർ ഡയബറ്റിക് ഫൗണ്ടേഷൻ), എം.ആർ. സജിത് കുമാർ(ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ഇ.ബി), എം.ആർ. വിജി (എ.ഡി.ആർ.എം, തിരുവനന്തപുരം റെയിൽവേ ഡിവിഷൻ). മരുമക്കൾ: പരേതനായ ഡോ. ശേഖർ, ഉഷ അജിത് കുമാർ, അഖില സജിത് കുമാർ, ഡോ.സജു ബി. അയ്യപ്പൻ (നെയ്യാർ മെഡിസിറ്റി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.