വടകര: സി.പി.ഐ മുനിസിപ്പൽ മുൻ ലോക്കൽ സെക്രട്ടറിയും പി.ആർ ലൈസിയം ലൈബ്രേറിയനുമായിരുന്ന പുത്തൂർ കുളവട്ടത്ത് രാഘവൻ (82) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ലെനിൻ രാഗേഷ് (ജനയുഗം മാർക്കറ്റിങ്), സിന്ധു, രാഗസീമ. മരുമക്കൾ: സുരേഷ് (തച്ചൻകുന്ന്), പ്രേമാനന്ദൻ (കുനിങ്ങാട്, അസി. സെക്രട്ടറി, പുറമേരി പഞ്ചായത്ത്). സഹോദരങ്ങൾ: തങ്കം (തലശ്ശേരി), വിശ്വനാഥൻ (പുത്തൂർ), രാജൻ (അഴിയൂർ), ഹേമലത (ചൊക്ലി), പരേതനായ ശ്രീനിവാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.