കുറ്റ്യാടി: തൊട്ടിൽപ്പാലം ടൗണിൽ ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. ചാപ്പൻതോട്ടം, കായൽവട്ടം പന്തമാക്കൽ ചന്ദ്രനാണ് (60) മരിച്ചത്. പൂക്കാട് റോഡിന് സമീപം വ്യാഴാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
ബൈക്ക് യാത്രക്കാരനും തൊട്ടിൽപാലം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനുമായ മൊയിലോത്തറ സ്വദേശി പ്രേമനും ഗുരുതര പരിക്കേറ്റു. മരിച്ച ചന്ദ്രന്റെ ഭാര്യ: ഹേമലത (കോടഞ്ചേരി). മക്കൾ: അപർണ, അമൃത.
സഹോദരങ്ങൾ: തങ്കപ്പൻ(കുണ്ടുത്തോട്), സുധാകരൻ, മോഹനൻ (ഡൽഹി), സുരേന്ദ്രൻ, പ്രഭാകരൻ (തൃശൂർ), രാധ (വയനാട്), വിജയമ്മ (തൃശൂർ), പരേതരായ കുട്ടപ്പൻ, രവീന്ദ്രൻ.