കടലുണ്ടി: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മണ്ണൂർ ആലുങ്ങൽ ജ്ഞാനോദയം വായനശാലക്കു സമീപം താമസിക്കുന്ന ചേരിയാംപറമ്പിൽ രാരുവിന്റെ മകൻ സരീഷ് (46) ആണ് മരിച്ചത്. മണ്ണൂർ വളവിനും കല്ലമ്പാറ പാലത്തിനുമിടയിൽ വെള്ളിയാഴ്ച രാവിലെ 9.10നാണ് അപകടം.
മെഡിക്കൽ കോളജിൽനിന്ന് മണ്ണൂർ വടക്കുമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഡല്ല എന്ന സ്വകാര്യബസ് ഫറോക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന സരീഷിന്റെ ബൈക്കിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിൽഡിങ് കോൺട്രാക്ടറും മണ്ണൂർവളവ് സനം ഗോൾഡ് കവറിങ് സ്ഥാപനത്തിന്റെ ഉടമയുമാണ്. മാതാവ്: ലീല.
ഭാര്യ: ഗ്രീഷ്മ. മക്കൾ: ദേവിക, ശ്രീദേവ്. സഹോദരങ്ങൾ: ഷീല, പ്രഭാവതി.