ബംഗളൂരു: 30 വർഷത്തോളമായി ബംഗളൂരു ഗൗരിപാളയയിൽ ചായക്കട നടത്തിവരുകയായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. എടച്ചേരി കച്ചേരി സ്വദേശി മലപ്പാടിന്റെവിട കുമാരൻ (55) ആണ് മരിച്ചത്. വ്യാഴാഴ്ച അർധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് എ.ഐ.കെ.എം.സി.സി ഗൗരിപ്പാളയ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: കുഞ്ഞ്യേക്കൻ. മാതാവ്: മാണി. ഭാര്യ: ശോഭ. മക്കൾ: രാഹുൽ, ഷിഗിൽ, അഖിൽ. സഹോദരങ്ങൾ: ബാലൻ, ദേവി, ദീപ, രമേശൻ, രാജീവൻ, രാജേഷ്.