തൃപ്രയാർ: ആലപ്പാട്ട് മേച്ചേരി പരേതനായ ജോണിയുടെ ഭാര്യ സ്റ്റെല്ല (81) നിര്യാതയായി. വലപ്പാട് കെ.എം എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു.
മക്കൾ: ലവ്ലി ആന്റണി (റിട്ട. അധ്യാപിക, എച്ച്.സി.സി ജി.യു.പി.എസ് ചിറളയം), ഷൈലി റോയ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി ഷൊർണൂർ), സാലി ജോൺ (ബിസിനസ്, അയ്യന്തോൾ), ഷെല്ലി ജോൺ (ശാസ്ത്രജ്ഞൻ, യു.എസ്).
മരുമക്കൾ: ആന്റണി വാഴപ്പള്ളി, ആന്റണി റോയ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി മാടക്കത്തറ), മീന (അധ്യാപിക, സെന്റ് പീറ്റേഴ്സ് കോൺവെൻറ് എച്ച്.എസ് കൂക്കംപാളയം), അനിത (എൻജിനീയർ, യു.എസ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.