കരിവെള്ളൂർ: പാട്ടിയമ്മ യു.പി സ്കൂളിന് സമീപത്തെ റിട്ട. കെ.ടി.സി റിട്ട. മാനേജർ മടയമ്പത്ത് കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. കൊഴുമ്മൽ മടയമ്പത്ത് തറവാട് പ്രസിഡന്റാണ്. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ ഉറുവാടി. ഭാര്യ: ഒ.യു. സരളകുമാരി (റിട്ട. അധ്യാപിക, അന്നൂർ യു.പി സ്കൂൾ). മക്കൾ: ഡോ. സജിൻ (അനാമയ ഹോസ്പിറ്റൽ പയ്യന്നൂർ), രജിൻ (ഫാർമസിസ്റ്റ് രാമന്തളി ഗവ. ആശുപത്രി), ലജീഷ് (യു.കെ). മരുക്കൾ: ഡോ. സൂന (അനാമയ ആശുപത്രി പയ്യന്നൂർ), ശ്രുതി (എൻജിനീയർ), ലിജി (യു.കെ). സഹോദരങ്ങൾ: പരേതരായ ചിരി, ജാനകി, അച്യുതൻ, കല്യാണി, തമ്പായി, ലക്ഷ്മി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കുന്ന് സമുദായ ശ്മശാനത്തിൽ.