ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് അരങ്ങിൽ വയൽ - ആച്ചു കുളങ്ങര റോഡിൽ ധർമ ഭവനിൽ എ.കെ. ധർമരാജൻ (69) നിര്യാതനായി. യൂനിയൻ ബാങ്കിൽ നിന്ന് വിരമിച്ച മാനേജറാണ്. ഭാരതീയ വിചാര കേന്ദ്രം മാഹി മേഖലാ കമ്മിറ്റിയുടെയും സേവാഭാരതി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെയും ജോയന്റ് സെക്രട്ടറിയാണ്.
പിതാവ്: പരേതനായ ശ്രീധരൻ കമ്പൗണ്ടർ. മാതാവ്: പരേതയായ ശാന്ത. ഭാര്യ: സെറീന (പെരിങ്ങാടി). മക്കൾ: ധനുഷ് (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), ധ്രുവ (റിസോർട്ട് ഇൻചാർജ്, പാലക്കാട്). മരുമകൾ: ദീപ്തി (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: പ്രസന്ന (വടകര), സുരേഷ് (പച്ചക്കറിക്കച്ചവടം, തലശ്ശേരി), പവിത്രൻ, എ.കെ. പ്രേമ കുമാരി (അധ്യാപിക, എസ്.യു.എം. സ്കൂൾ, ഒളവിലം, സി.പി.എം മാഹി ടൗൺ ബ്രാഞ്ച് അംഗം, കർഷക സംഘം മാഹി, മാഹി സ്പോർട്സ് ക്ലബ് എന്നിവയുടെ ഭാരവാഹി), വിമല (അധ്യാപിക നവോദയ വിദ്യാലയ, പെരിയ, കാസർകോട്), എ.കെ. സുഷ (അധ്യാപിക, അംഗൻവാടി). സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.