പയമ്പ്ര: പൊയിൽതാഴം നീലഞ്ചേരി ചന്ദ്രശേഖരൻ നായർ (81) നിര്യാതനായി. പരേതരായ പറമ്പത്ത് മാധവൻ നായരുടെയും നങ്ങാളി കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: തെറ്റത്ത് ലീല. മക്കൾ: രജീഷ് (ഒലാം ഇന്റർനാഷനൽ നൈജീരിയ), ജിതേഷ് (വൺ ടച്ച് ടെക്നോളജി കോഴിക്കോട്). മരുമക്കൾ: ബിന്ദു, പ്രജി (കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, രാജൻ നായർ, വിലാസിനി, പരേതരായ മീനാക്ഷി അമ്മ, ദാമോദരൻ നായർ, പത്മാവതി അമ്മ, സദാനന്ദൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.