കോഴിക്കോട്: റോഡരികിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പിന്നീട് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ അവശനിലയിൽ കാണപ്പെട്ട് മെഡിക്കൽ കോളജിൽ എത്തിച്ചതിനു പിന്നാലെ മരിച്ചയാളെയാണ് തിരിച്ചറിയാത്തത്. ഏകദേശം 70 വയസ്സ് തോന്നിക്കും. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൗൺ പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2366232.