പാലേരി: പുത്തൻപള്ളി മുതവല്ലിയും മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗവുമായ പാറേമ്മൽ അബ്ദുല്ല (74) നിര്യാതനായി. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, എസ്.എം.എഫ് പഞ്ചായത്ത് സെക്രട്ടറി, മഹല്ല് വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യമാര്‍: ബിയ്യാത്തു ജാതിയേരി, പരേതയായ സൈനബ കായക്കൊടി. മക്കള്‍: നവാസ്, നൗഷാദ് (ദുബൈ), റാഷിദ് (ബംഗളൂരു), വഹീദ. മരുമക്കള്‍: ജുവൈരിയ വലകെട്ട്, ജംഷി വയനാട്, വഹീദ ആയഞ്ചേരി (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം), അബ്ദുല്ല കല്ലാച്ചി. സഹോദരങ്ങള്‍: മൊയ്തു, നഫീസ, പരേതരായ സൂപ്പി, മൂസ.