ചക്കരക്കല്ല്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാവോട് കൊന്നേരി ഹൗസിൽ കെ.വി. ഫിറോസ് (42) ആണ് മരിച്ചത്. ഈ മാസം 16ന് പൊതുവാച്ചേരിയിലായിരുന്നു അപകടം. ഞായറാഴ്ച രാത്രി 12ഓടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പിതാവ്: പരേതനായ ഉസ്മാൻ. മാതാവ്: ഖദീജ. ഭാര്യ: ഷഫീറ. മക്കൾ: സൻഹ ഫാത്തിമ (ചാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദ് (പൊതുവാച്ചേരി സെൻട്രൽ യു.പി). സഹോദരങ്ങൾ: റൈഹാനത്ത്, പരേതനായ ഇഖ്ബാൽ.