ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ എ.വി. രമ (65) നിര്യാതയായി. ചെറുവത്തൂർ തിമിരിയിലെ പരേതരായ മേക്കര കൃഷ്ണൻ നായരുടെയും എ.വി. ദേവകി അമ്മയുടെയും മകളാണ്. ഭർത്താവ്: കെ.പി. രാഘവൻ (കർഷക തൊഴിലാളി യൂനിയൻ കുഞ്ഞിമംഗലം നോർത്ത് വില്ലേജ് കമ്മിറ്റി അംഗം, സി.പി.എം കണ്ടംകുളങ്ങര സെന്റർ ബ്രാഞ്ച് അംഗം). മക്കൾ: രമ്യ, രതീഷ് (സതേൺ റെയിൽവേ). മരുമക്കൾ: നിഷാന്ത് കൂവേരി (വിമുക്തഭടൻ), ശ്രീഷ്ണ (ബക്കളം). സഹോദരങ്ങൾ: ലീല, ഗോപി, വിജയൻ, രാജൻ (വിമുക്തഭടൻ), പുഷ്പ (അധ്യാപിക, കൊഴുമ്മൽ), മന്ദാകിനി (വിളയാങ്കോട്), പ്രസീത (പെരളം), പ്രീത (കാഞ്ഞങ്ങാട്).