മാത്തിൽ: എരമം ഉള്ളൂരിലെ ടി.പി. രാമകൃഷ്ണൻ (55) നിര്യാതനായി. പരേതരായ കൈപ്രത്ത് കൃഷ്ണൻ നായരുടെയും തളിയിൽ പൊതുവാൾ പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: പ്രീത ദിനേശ് (കണ്ടോത്ത്). മക്കൾ: സനോജ് (സി.പി.എം എരമം ഉള്ളൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം), സജിന (ചെന്നൈ). സഹോദരങ്ങൾ: തമ്പാൻ, ഗോപിനാഥൻ, മുരളീധരൻ (എല്ലാവരും പുത്തൂർ). മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് പുത്തൂർ പുന്നക്കോടൻ കലാവേദിയിലും 9ന് എരമം ഉള്ളൂരിലെ വീട്ടിലും പൊതുദർശനത്തിനുശേഷം 10ന് ഉള്ളൂർ പൊതു ശ്മാശനത്തിൽ സംസ്കരിക്കും.