കണ്ണപുരം: കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിന് സമീപം സ്നേഹ സാഗറിൽ ചെല്ലട്ടോൻ സൗദാമിനിഅമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എൻ. രാഘവൻ നമ്പ്യാർ (റിട്ട.വാറന്റ് ഓഫിസർ, ഇന്ത്യൻ എയർ ഫോഴ്സ്, മുൻ സേവാദൾ ജില്ല ഓർഗനൈസർ, മുൻ കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്). മക്കൾ: സി. സന്തോഷ് (പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ), സംഗീത (അധ്യാപിക, എറണാകുളം), സുചിത്ര (ദുബൈ). മരുമക്കൾ: പ്രശാന്ത് (കൂത്തുപറമ്പ്), വിശ്വജിത്ത് (ദുബൈ), മിനി (പരിയാരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: ദേവിഅമ്മ, കരുണാകരൻ നമ്പ്യാർ (കോയമ്പത്തൂർ), പത്മിനിയമ്മ, സി. രവീന്ദ്രൻ, പരേതരായ മീനാക്ഷി അമ്മ, നാരായണൻ നമ്പ്യാർ, പാർവതി അമ്മ, മാധവൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ.