കുറ്റ്യാടി: ദീർഘകാലം കാവിലുംപാറ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും അസാസുൽ ഇസ്ലാം മദ്റസ കമ്മിറ്റി മുൻ ചെയർമാനുമായിരുന്ന പൈക്കളങ്ങാടി തെക്കേലക്കണ്ടി സൂപ്പി (67) നിര്യാതനായി. കുറ്റ്യാടി മുസ്ലിം യതീംഖാന ജനറൽ ബോർഡ് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ മൗക്കാത്ത് (ദേവർകോവിൽ). മക്കൾ: ഫർസാന, ജഫ്ല. മരുമക്കൾ: ഷാനവാസ് (പൂനൂർ), അൻസിൽ (ബാലുശ്ശേരി). സഹോദരങ്ങൾ: ജമാൽ, സക്കീർ (ഇരുവരും തൊട്ടിൽപ്പാലം മത്സ്യമാർക്കറ്റ്), ബശീർ, അബ്ബാസ്, റിയാസ്, ഫൈസൽ (എല്ലാവരും സൗദി അറേബ്യ), ഹസീന (കിഴക്കൻ പേരാമ്പ്ര), പരേതനായ കുഞ്ഞബ്ദുല്ല.