താമരശ്ശേരി: കോളിക്കൽ തട്ടഞ്ചേരി എൻ.പി. മൂസക്കോയ മാസ്റ്റർ (76) നിര്യാതനായി. പൂനത്ത് നെല്ലുശ്ശേരി എ.യു.പി സ്കൂൾ അധ്യാപകനായി കാൽ നൂറ്റാണ്ടോളം സേവനം അനുഷ്ഠിച്ചു. പൂനത്ത് ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക പ്രസിഡന്റ്, പൂനത്ത് മഹല്ല് കമ്മിറ്റി ട്രഷറർ എന്നീ പദവികൾ വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറർ, 11ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്, കോളിക്കൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഷാഫി സകറിയ (കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്), മാജിദ, ജൗഹറ, ഉമൈന. മരുമക്കൾ: അബ്ദുൽ മജീദ് എളേടത്ത്, മുഹമ്മദ് നന്മണ്ട, അശ്റഫ് നെരോം പാറ, സജ്ന കിനാലൂർ.