തൃശൂർ: കെ.ടി.ഡി.സി ചീഫ് അക്കൗണ്ട്സ് ഓഫിസറായി വിരമിച്ച കോലഴി ‘നന്ദന’ത്തിൽ സി.വി. മേനോൻ (ചന്ദ്രൻ വെട്ടിയാട്ടിൽ മേനോൻ-79) നിര്യാതനായി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലും യാത്രി നിവാസിലും മാനേജരായിരുന്നു.
കോലഴി എൻ.എസ്.എസ് കരയോഗം ട്രഷറർ, കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനർ, പൂവണി ശിവക്ഷേത്ര ട്രസ്റ്റ് ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.എൻ. ഇന്ദിര. മക്കൾ: സ്മിത, ശുഭ. മരുമക്കൾ: രാജീവ്, അരുൺകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.