പാലത്ത്: ഈങ്ങാട്ട് ഉമ്മർ ഹാജി (90) നിര്യാതനായി. ദീർഘകാലം കോഴിക്കോട് മെഡി. കോളജ് പാത്തോളജി വിഭാഗം ജീവനക്കാരനായിരുന്നു. പൊതുരംഗത്തും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച കർഷകനുമായിരുന്നു. ഭാര്യ: പരേതയായ മേലേടത്ത് മറിയം. മക്കൾ: അസ്മാബി, മുനീറ, ഷറഫുദ്ദീൻ (നാഷനൽ ഹാർഡ് വെയർ, ചേളന്നൂർ), ഷിഹാബുദ്ദീൻ (ഗോൾഡൻ ബിൽഡേഴ്സ് കോഴിക്കോട്). മരുമക്കൾ: അബൂബക്കർ, നാസർ, കോയക്കുട്ടി, സബീല, ഫെമിന.