കണ്ണൂർ: മുണ്ടയാട് ഇടയാടി സാറാമ്മ കുര്യൻ (കൊച്ചുമോൾ -76) നിര്യാതയായി. മുണ്ടേരി കാനച്ചേരി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. തിരുവല്ല പുളിക്കീഴ് മുളനിൽക്കുന്നതിൽ കുടുംബാംഗം ആണ്. ഭർത്താവ്: ഇ.വി. സെബാസ്റ്റ്യൻ (റിട്ട. ട്രഷറി ഓഫിസർ, കണ്ണൂർ). മക്കൾ: സോബി സെബാസ്റ്റ്യൻ (എം.ഒ.ഡി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കണ്ണൂർ), സോമി സെബാസ്റ്റ്യൻ (അധ്യാപിക, ക്രൈസ്റ്റ് അക്കാദമി, ബംഗളൂരു). മരുമക്കൾ: ബിനീത മാത്യു (അധ്യാപിക, ചിന്മയ വിദ്യാലയ, കണ്ണൂർ), നിധിൻ ആന്റണി (എച്ച്.ആർ മാനേജർ, ഇൻഫോനേറ്റ്, കമ്പ്യൂട്ടർ സൊല്യൂഷൻസ്, ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് പള്ളിയിൽ.