കൂത്തുപറമ്പ്: കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന പ്രസിഡന്റും സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന നരവൂർ ബോബി മന്ദിറിൽ പി. ബാലൻ മാസ്റ്റർ (84) നിര്യാതനായി. വെള്ളമുണ്ട ജി.എൽ.പി, തലക്കാണി ജി.എൽ.പി, കോട്ടയം മലബാർ ഗവ. ജി.യു.പി എന്നിവിടങ്ങളിലെ സേവനങ്ങൾക്ക് ശേഷം കൂത്തുപറമ്പ് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സി.കെ.ജി തിയറ്റേഴ്സ് രക്ഷാധികാരിയും പെൻഷനേഴ്സ് യൂനിയൻ ഭാരവാഹിയുമായിരുന്നു. ഭാര്യ: നരോത്ത് സരോജിനി. മക്കൾ: ഷീജ നരോത്ത് (റിട്ട. അസോസിയേറ്റ് പ്രഫസർ, മഹാത്മ ഗാന്ധി കോളജ് ഇരിട്ടി), ജീന (എറണാകുളം), ബോബിരാജ് (ബോബി ബുക്സ്, ബോബീസ് കാറ്ററിങ്). മരുമക്കൾ: പി.പി. ജയകുമാർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), പി.സി. സുജേഷ് (എച്ച്.ഡി.എഫ്.സി ലൈഫ്, എറണാകുളം), പി. ഗീത (പോണ്ടിച്ചരി). സഹോദരങ്ങൾ: പുഞ്ചക്കര മുകുന്ദൻ, ലീല, പരേതനായ വിജയൻ (റിട്ട. പൊലീസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.