പന്തീരാങ്കാവ്: പറമ്പിൽതൊടി രഞ്ജൻ (58) നിര്യാതനായി. ഇസഡ്.ജി.സി കമ്യൂൺ സെക്രട്ടറിയായിരുന്നു. പെയിന്റിങ്, ക്ലേ മോഡലിങ് എന്നിവയിൽ വൈഭവം തെളിയിച്ചിട്ടുണ്ട്. പരേതരായ അയ്യപ്പൻ -നാണി ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പിത (അസിസ്റ്റന്റ്, കേരള പബ്ലിക് സർവിസ് കമീഷൻ തിരുവനന്തപുരം). മകൻ: നവനീത്. സഹോദരങ്ങൾ: ബാബു, വൈജയന്തി, പരേതനായ സാഗർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 12ന് തറവാട് ശ്മശാനത്തിൽ.