കുതിരവട്ടം: പരേതരായ ചോലക്കുളങ്ങര ദാമോദരന്റെയും സത്യഭാമയുടെയും മകൻ ശശിധരൻ (69) നിര്യാതനായി. ദേശപോഷിണി പബ്ലിക് ലൈബ്രറി മുൻ ജോയന്റ് സെക്രട്ടറിയും കമ്യൂണിറ്റി ഹാൾ ട്രസ്റ്റിയുമാണ്. ഭാര്യ: എടക്കുറ്റിപ്പുറത്ത് സുനിത. മക്കൾ: സുഷിൻ (മർച്ചന്റ് നേവി), സുഷ്മിത (ബ്ലോഗർ). മരുമക്കൾ: ഹരിത സൂര്യൻകണ്ടി, സുജീഷ് പുതുക്കുളങ്ങര (ഐ.ടി എൻജിനീയർ, കൊണ്ടോട്ടി). സഹോദരങ്ങൾ: പരേതനായ ചോലക്കുളങ്ങര മുരളീധരൻ (പ്രമീള പ്രസ്), ടി.വി. സ്നേഹപ്രഭ (പന്തീരാങ്കാവ്), പരേതയായ ഉഷ, ഗീത മൂത്താടിക്കൽ (കക്കോടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.