തൊട്ടിൽപാലം: ദേവർകോവിൽ താമസിക്കുന്ന പഴയകാല കോൺഗ്രസ് നേതാവായിരുന്ന കല്ലങ്കണ്ടി കുഞ്ഞമ്മദ് കുട്ടി ഹാജി നിര്യാതനായി. ദേവർകോവിൽ മഹല്ല് മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: പരേതയായ പാത്തു. മക്കൾ: ഡോ. കുഞ്ഞമ്മദ് (കണ്ണൂർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി), നവാസ്, കെ.കെ. ഹാരിസ് മാസ്റ്റർ (അധ്യാപകൻ, കെ.വി.കെ.എം.എം.യു.പി സ്കൂൾ, ദേവർകോവിൽ), ഫൈസൽ, ഷമീർ (ദുബൈ). മരുമക്കൾ: ലൈല (അരൂർ), സമീറ (നടുപ്പൊയിൽ), അഫ്നിദ (നാദാപുരം), ആയിശ (കുറ്റ്യാടി), സഹല (കൂടലിൽ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ദേവർകോവിൽ ജുമാമസ്ജിദിൽ.