മാള: കുഴൂർ മാരിക്കൽ സുബ്രഹ്മണ്യൻ (84) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി, കുഴൂർ സർവിസ് സഹകരണ ബാങ്ക് അംഗം, മദ്യവ്യവസായ തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മൈഥിലി. മക്കൾ: ജോഷി, ഷീന, ഷീജ, സുനിൽകുമാർ. മരുമക്കൾ: ബീന ജോഷി, രഘുനാഥ്, അശ്വതി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.