കുറ്റ്യാടി: തെയ്യം, ചെണ്ടമേളം കലാകാരനും റിട്ട. സബ് ഇൻസ്പെക്ടറുമായ മൊകേരി അപ്പത്താംമാവുള്ളതിൽ കുഞ്ഞിരാമൻ (63) നിര്യാതനായി. 2016ൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. തായമ്പകയിൽ ആകാശവാണി ആർട്ടിസ്റ്റാണ്. പിതാവ്: പരേതരായ ചാത്തു പണിക്കർ. മാതാവ്: അമ്മാളു അമ്മ. ഭാര്യ: പ്രസിത. മക്കൾ: പ്രവിണ (നഴ്സ് തൃശൂർ മെഡിക്കൽ കോളജ്), ആതിര (നഴ്സ് എ.ഐ.എം.എസ് ഹൈദരാബാദ്), അർജുൻ. മരുമകൻ: ലിജിൻ ലാൽ (ചെരണ്ടത്തൂർ). സഹോദരൻ: രാജേഷ് മൊകേരി.