നടത്തറ: ചക്ക പറിക്കാന്‍ കയറിയ ഗൃഹനാഥന് പ്ലാവില്‍നിന്ന് വീണ് മരിച്ചു. ഇരവിമംഗലം മടത്തുംപിടി ജോണി (69) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് അപകടം. വീട്ടുപറമ്പിലെ പ്ലാവിൽ കയറുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റൂബി. മക്കള്‍: റിനി, അനിമോള്‍. മരുമക്കള്‍: ബജു, അനീഷ്. സംസ്കാരം പിന്നീട്.