കൊടകര: തമിഴ്നാട് ഈറോഡിൽ കൊടകര സ്വദേശിയെ ട്രെയിനിൽനിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര എസ്.ആര്.എം റോഡില്‍ കരുമാലി വീട്ടില്‍ പത്മനാഭനാണ് (55) മരിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോയ ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നപ്പോള്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഈറോഡ് റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: ലേഖ. മകള്‍: അരുണിമ.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.