പീച്ചി: ജീവൻ രക്ഷിക്കാനായി നാടൊന്നാകെ നടത്തുന്ന പരിശ്രമത്തിന് കാത്തുനിൽക്കാതെ മീര കൃഷ്ണ മരണത്തിന് കീഴടങ്ങി. കരൾമാറ്റ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിനിടെ വിലങ്ങന്നൂർ കോട്ടുവാല സുമേഷിന്റെ മകൾ മീര കൃഷ്ണ (18) മരിച്ചു. മാസങ്ങളായി രോഗം കാരണം ബുദ്ധിമുട്ടുകയായിരുന്നു.
കരൾ മാറ്റി വെക്കാൻ വേണ്ട പണം കണ്ടെത്താനായി വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും ഒത്തൊരുമിച്ച് പരിശ്രമിക്കുന്നതിനിടെയായിരുന്നു മീര മരണത്തിന് കീഴടങ്ങിയത്. മാതാവ്: സരിത. സഹോദരി: മാളവിക. സംസ്കാരം ശനിയാഴ്ച രാവിലെ വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.