ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ എടുക്കാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.
നടവരമ്പ് തൃപ്പയ ക്ഷേത്രത്തിന് സമീപം പാലാഴി ശിവരാമ മേനോന്റെ മകൻ ശ്യാം എസ്. മേനോനാണ് (55) മരിച്ചത്. മാതാവ്: അംബുജ (നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക). ഭാര്യ: രേഖ മേനോൻ. മകൾ: മൈഥിലി മേനോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.