ഒല്ലൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൃഗസംരക്ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. കൈനൂര്‍ കോടേലി വീട്ടില്‍ രാജഗോപാലിന്റെ മകന് അമലിനെയാണ് (26) പാര്‍ക്കിലെ ജലസംഭരണിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്. മാതാവ്: സിന്ധു. സഹോദരങ്ങള്‍: അജില്‍, അതുല്‍. സംസ്കാരം ബുധനാഴ്ച.