കൊടകര: കൊടകര കാവില്‍ മാളിയേക്കല്‍ എം.ഡി. നാരായണന് (71) നിര്യാതനായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, കൊടകര പഞ്ചായത്ത് അംഗം, കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ കൊടകര മറ്റത്തൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
ഭാര്യ: പത്മിനി. മക്കള്‍: ലക്ഷ്മി (ബംഗളൂരു), യതീന്ദ്രദാസ് (ബിസിനസ്). മരുമക്കള്‍: അജയകുമാര്‍, വിബിത (അസി. പ്രഫസര്‍, എം.ഡി കോളജ്, പഴഞ്ഞി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.