തൃശൂർ: പ്രശസ്ത ഫോറൻസിക് സർജനും മംഗലാപുരം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. എ. രാമചന്ദ്രൻ (79) വാഴക്കുളം ബ്ലസിൽ നിര്യാതനായി. എറണാകുളം മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിയാണ്. പരേതരായ ഡോ. പുന്നോക്കിൽ രാമൻ മേനോന്റെയും അമ്മനത്ത് പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: മാധവി രാമചന്ദ്രൻ (തൃശൂർ മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ). മകൾ: മഞ്ജു. മരുമകൻ: വൈദ്യനാഥൻ. മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് വാഴക്കുളം ബ്ലസിൽ കൊണ്ടുവന്നശേഷം എട്ടരക്ക് സ്വദേശമായ ഊരകത്ത് പുന്നോക്കിൽ തറവാട്ടിലേക്ക് കൊണ്ടുപോകും. 11 മണി മുതൽ രണ്ടു മണി വരെ പുന്നോക്കിൽ തറവാട്ടിലെ (ഇൻസ് കേപ്പ് ഗ്രാം) പൊതുദർശനത്തിനുശേഷം മൂന്നു മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിക്കും.