തൃശൂർ: ചെമ്പുക്കാവ് കുണ്ടുവാറ റോഡിൽ ‘രാമമന്ദിര’ത്തിൽ താമസിക്കുന്ന പാട്ടുരായ്ക്കൽ പറക്കോട്ട് ലെയിൻ കോഴിക്കോട്ടു വീട്ടിൽ പരേതനായ ശിവശങ്കര മേനോന്റെ ഭാര്യ ചേന്ദമംഗലം കിഴക്കേ മാക്കോട്ട് വീട്ടിൽ മാലതിയമ്മ (96) നിര്യാതയായി. തിരുവുടയാട ഉൾപ്പെടെ കരകൗശല വസ്തു നിർമാണത്തിൽ വിദഗ്ധയായിരുന്നു. മക്കൾ: നന്ദകുമാർ (റിട്ട. കോർപറേഷൻ ബാങ്ക്), സുധ, സുനന്ദ (റിട്ട. ആരോഗ്യ വകുപ്പ്). ഉണ്ണികൃഷ്ണൻ (മുൻ സെയിൽസ് എക്സിക്യൂട്ടിവ്). മരുമക്കൾ: ഉഷ (റിട്ട. ധനലക്ഷ്മി ബാങ്ക്), ശിവശങ്കരൻ (റിട്ട. യൂനിയൻ ബാങ്ക്), പി. രാജലക്ഷ്മി (അധ്യാപിക, സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ, ഏങ്ങണ്ടിയൂർ), പരേതനായ ഡോ. രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.