വാടാനപ്പള്ളി: പനി ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡ് തൗഫീഖിയ മദ്റസക്കു സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻലാലിന്റെ മകൻ സഹസ്രനാഥാണ് (12) മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലും എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. വാടാനപ്പള്ളി ജി.എഫ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഹരിത.